മുണ്ടക്കൈ-ചൂരൽമല വിഷയം; ‘കൃത്യമായി കണക്ക് നൽകിയില്ല, ഗുണഭോക്താക്കളുടെ ലിസ്റ്റ് പോലും ഇല്ല’; പ്രതിഷേധത്തിന് BJP


മുണ്ടക്കൈ – ചൂരൽമല പുനരധിവാസ വിഷയത്തിൽ പ്രതിഷേധം നടത്താൻ ബിജെപിയും. ഗുണഭോക്താക്കളുടെ ലിസ്റ്റ് പോലും തയാറക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് പ്രശാന്ത് മലവയൽ കുറ്റപ്പെടുത്തി. മാർച്ച് 3 ന് മേപ്പാടിയിൽ പ്രതിഷേധ സംഗമം നടത്തും.
എവിടെയാണ് പുനരധിവാസം എന്നതിൽ വ്യക്തത ഇല്ലെന്നും പ്രശാന്ത് മലവയൽ വിമർശിച്ചു. സംസ്ഥാനം കൃത്യമായി കണക്ക് നൽകിയില്ലെന്നും ഒന്നിനും വ്യവസ്ഥ ഇല്ലാത്ത സ്ഥിതിയാണെന്നും കുറ്റപ്പെടുത്തൽ. ഈ സാഹചര്യത്തിൽ ആണ് പ്രക്ഷോഭത്തിലേക്ക് പോകുന്നത് പ്രശാന്ത് മലവയൽ വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അനാസ്ഥയെന്ന് ആരോപിച്ച് വയനാട് കലക്ട്രേറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. ദുരന്തബാധിതരടക്കമുള്ളവർ സമരത്തിൻറെ ഭാഗമായിരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ വൈകലുണ്ടായാൽ സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നാണ് യുഡിഎഫ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അതേസമയം മുണ്ടക്കൈ -ചൂരൽമല പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിൽ, വീടൊന്നിന് 20 ലക്ഷം ചെലവ് ആണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഏഴ് സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനക്രമീകരിക്കും. മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും.സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെയും പരിഗണിക്കും.