ഇടുക്കി ജില്ല പട്ടികജാതി, പട്ടികവർഗ്ഗ കർഷക സമാജത്തിന്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ നടത്തി വന്ന ദ്വിദിന കഞ്ഞിവയ്പ് സമരം അവസാനിപ്പിച്ചു


ഇടുക്കി ജില്ല പട്ടികജാതി, പട്ടികവർഗ്ഗ കർഷക സമാജത്തിന്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ നടത്തിവന്ന ദ്വിദിന കഞ്ഞിവയ്പ് സമരം അവസാനിപ്പിച്ചു. 500-ൽ പരം ഭൂരഹിതരായവർക്ക് ഭൂമിനൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കി കഞ്ഞിക്കുഴി വില്ലേജിൽ മനയത്തടത്ത് 1973 ൽ കുടിഒഴിപ്പിക്കപ്പെട്ട പട്ടികജാതി, മതപരിവർത്തക ക്രൈസ്തവരിൽപ്പെട്ട 500 ഓളം വരുന്ന ഭൂരഹിത കാർഷികത്തെഴിലാളികൾക്ക് ഭൂമി പതിച്ചു നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പട്ടികജാതി, പട്ടികവർഗ്ഗ കർഷക സമാജത്തിന്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിന് മുൻപിൽ രണ്ട് ദിവസമായി നടന്നുവന്നകഞ്ഞി വയ്പ് സമരമാണ് സമാപിച്ചത്..
സി.പി.ഐ.(എം.എൽ) ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ , എം.കെ.രാജപ്പൻ
പി.കെ.ശശി, എം.വി.രവീന്ദ്രൻ , എം.കെ രാജപ്പൻ , എം.വി.ആണ്ടപ്പൻ
എന്നിവർ നേതൃത്വം നൽകി. കൂടുതൽ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.