കട്ടപ്പന നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ 79ാംമത് സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയർത്തലും നടത്തി

നെയ്ബർഹുഡ് എൻറിച്ച്മെൻ്റ് ആൻ്റ് സോഷ്യൽ ടുഗതർനെസ്സ് -നെസ്റ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ 79ാം മത് സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയർത്തലും നടത്തി. അസോസിയേഷൻ പ്രസിഡൻ്റ് വിപിൻ വിജയൻ അധ്യക്ഷനായിരുന്ന യോഗത്തിൽ സെക്രട്ടറി ജോബി എം ജേക്കബ് സ്വാഗതം പറഞ്ഞു. നെസ്റ്റ് അസോസിയേഷൻ രക്ഷാധികാരി റിട്ട. ഹെഡ്മാസ്റ്റർ ടി.കെ കുര്യൻ പതാക ഉയർത്തി. എക്സൈസ് അസി. ഇൻസ്പെക്ടറും നെസ്റ്റ് രക്ഷാധികാരിയുമായ അബ്ദുൾ സലാം അംഗങ്ങൾക്കായി സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾ സ്വാതന്ത്ര്യദിന പ്ലക്കാർഡുകളുമായിട്ടാണ് പരിപാടിയിൽ പങ്കെടുത്തത്. പതാക ഉയർത്തലിനു ശേഷം രക്ഷാധികാരികളായിട്ടുള്ള മനോജ് പതാലിൽ, റിട്ട. എസ്.ഐ സുരേന്ദ്രൻ സി.ജെ തുടങ്ങിയവർ സ്വാതന്ത്ര്യദിനാശംസകൾ പറയുകയും എല്ലാവർക്കും ലഡു വിതരണം നടത്തുകയും ചെയ്തു. അസോസിയേഷൻ ഖജാൻജി ബൈജു വി.എസ്, ഇൻ്റേണൽ ഓഡിറ്റർ ഷിജോ ആൻ്റണി, കാർത്തികേയൻ വാര്യത്തുകാലായിൽ തുടങ്ങിയവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി പോൾ മാത്യു, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് എസ്.കെ, ഷിബു സ്കറിയ, അജയകുമാർ വിജയൻ, ശ്രീജ മോഹൻ എന്നിവർ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.













































































