Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി ചുമതയേറ്റ് ഇന്ത്യൻ-അമേരിക്കൻ വംശജൻ എ.സി.ചരണിയ



ന്യൂഡൽഹി: നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ (നാസ) ചീഫ് ടെക്നോളജിസ്റ്റായി ചുമതലയേറ്റ് ഇന്ത്യൻ-അമേരിക്കൻ വംശജൻ എ.സി ചരണിയ. എയറോസ്പേസ് വിദഗ്ധനായ അദ്ദേഹം ജനുവരി 3 നാണ് ചുമതലയേറ്റത്. ആക്ടിംഗ് ചീഫ് ടെക്നോളജിസ്റ്റായി സേവനമനുഷ്ഠിച്ച ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞയായ ഭവ്യ ലാലിന് പകരമാണ് ചരണിയയുടെ നിയമനം.

റിലയബിൾ റോബോട്ടിക്സിൽ പ്രോഡക്ട് സ്ട്രാറ്റജി വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുള്ള എ.സി ചരണിയ, വിർജിൻ ഗാലക്റ്റിക്കിന്റെ(വിർജിൻ ഓർബിറ്റ്) ലോഞ്ചർ വൺ റോക്കറ്റിന്റെ വിക്ഷേപണത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ലൂണാർ എക്സ്പ്ലോറേഷൻ അനാലിസിസ് ഗ്രൂപ്പിന്‍റെ കൊമേഴ്സ്യൽ അഡ്വൈസറി ബോർഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദവും എമോറി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട് അദ്ദേഹം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!