Idukki വാര്‍ത്തകള്‍
സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ചയിൽ രാഷ്ട്രീയ ഉളളടക്കമില്ല; ബിനോയ് വിശ്വം


സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളിലെ ചർച്ചകൾക്ക് രാഷ്ട്രീയ ഉളളടക്കമില്ലെന്ന് വിമർശിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടിയുടെ മുഖമാസികയായ നവയുഗത്തിൽ എഴുതുന്ന ബ്രാഞ്ച് സെക്രട്ടറിമാർക്കുളള കുറിപ്പിലാണ് വിമർശനം.
പല ബ്രാഞ്ചുകളുടെയും പ്രവർത്തന റിപ്പോർട്ട് ശുഷ്കമായിരുന്നു. മേൽഘടകങ്ങൾ ഏൽപ്പിച്ച കാര്യങ്ങൾ യാന്ത്രികമായി ചെയ്തതിൻെറ വിരസ വിവരണം മാത്രമായിരുന്നു റിപ്പോർട്ടുകളെന്നാണ് ബിനോയ് വിശ്വത്തിൻെറ വിമർശനം.
സമ്മേളനങ്ങളിലെ രാഷ്ട്രീയ ചർച്ച ഉദ്ദേശിക്കുന്ന നിലവാരത്തിലേക്ക് ഉയരാതിരുന്നതിൻെറ കാരണം ആശയ രാഷ്ട്രീയ ധാരണയുടെ അഭാവം തന്നെയാണ്. അതിന് പരിഹാരം കാണാനുളള കൂടുതൽ ഉത്തരവാദിത്തം സംസ്ഥാന സെൻെറർ അടക്കമുളള ഉപരിഘടകങ്ങൾക്കാണെന്നത് സ്വയം വിമർശനപരമായി അംഗീകരിക്കുന്നതായും കുറിപ്പിൽ പറയുന്നുണ്ട്.