Idukki വാര്‍ത്തകള്‍
കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സി ഐ ക്ക് നേരെ കൈയ്യേറ്റം


തമിഴ്‌നാട്ടിൽ നിന്നും പാസില്ലാതെ പാറപ്പൊടിയുമായി വന്ന വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവെ കമ്പംമെട്ട് എസ്എച്ച്ഒയ്ക്ക് നേരെ കൈയ്യേറ്റം.പാറപ്പൊടിയുമായി എത്തിയ ടോറസിൻ്റെ ഡ്രൈവറാണ് കൈയ്യേറ്റം ചെയ്തത്.പരിക്കേറ്റ എസ്എച്ച്ഒ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കമ്പം സ്വദേശി അബ്ബാസ് എന്ന ഡ്രൈവർ ആണ് കയ്യേറ്റം ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇതിൽ പ്രതിഷേധിച്ച് തമിഴ് നാട്ടിൽ നിന്നുള്ള ഡ്രൈവർമാർ ചെക്ക് പോസ്റ്റ് ഉപരോധിച്ചു.ഏതാനും മണിക്കൂറോളം തമിഴ്നാട്ടിലേക്ക് വാഹനങ്ങൾ കടത്തി വിടാതിരുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.