തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലും ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ.


തൊടുപുഴ മുൻസിപ്പാലിറ്റിയടക്കം ഇടുക്കിയിൽ പത്തിലധികം തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അധികാരത്തിൽ വരും എല്ലാ പഞ്ചായത്തിലും കരുത്ത് കാട്ടാനും ബിജെപിക്ക് സാധിക്കും. അതിനുവേണ്ടി സംഘടനയെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടന്നു വരുന്നത്. ഇടുക്കി നോർത്ത് ജില്ലയുടെ അധ്യക്ഷനും ചുമതല ഏറ്റെടുത്തതോടുകൂടി സംസ്ഥാനത്തെ മുപ്പത് സംഘടന ജില്ലകളിലും പാർട്ടി പ്രവർത്തനസജ്ജമായി.
പുതിയ സംഘടനാ സംവിധാനം അനുസരിച്ച് റവന്യൂ ജില്ലാ കമ്മിറ്റികൾക്ക് പകരം മുപ്പത് സംഘടന ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു. നിയോജകമണ്ഡലം കമ്മിറ്റികൾക്ക് പകരം ഇരുന്നൂറ്റി എൻപത് സംഘടനാ മണ്ഡലം കമ്മിറ്റികൾ രണ്ടായിരത്തി ഇരുപത്തി ഒന്നിൽ നിലവിൽ വന്നിരുന്നു. ഇടുക്കി ജില്ലയെ ഇടുക്കി നോർത്ത് ഇടുക്കി സൗത്ത് എന്നീ രണ്ട് സംഘടന ജില്ലകൾ ആയിട്ടാണ് വിഭജിച്ചിരിക്കുന്നത്. ഇടുക്കി നോർത്തിൽ നാലു മണ്ഡലം കമ്മിറ്റികളും ഇടുക്കി സൗത്തിൽ ആറ് മണ്ഡലം കമ്മിറ്റികളും ആണ് ഉള്ളത്.
ജില്ലാ മണ്ഡലം കമ്മിറ്റികളിലേക്ക് മറ്റു ഭാരവാഹികളെ ഉടൻതന്നെ തിരഞ്ഞെടുക്കുന്നതോട് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാൻ സംഘടന കൂടുതൽ സക്രിയമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി പി സാനു, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം എന്നിവർ ചുമതല ഏറ്റെടുക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊടുപുഴ കാർഡ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ബിജെപി ജില്ലാ ഉപാധ്യക്ഷൻ ശശി ചാലക്കൽ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് അമ്പിളി അനിൽ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല കൃതജ്ഞതയും രേഖപ്പെടുത്തി.
ബിജെപി സൗത്ത് ജില്ലാ അധ്യക്ഷൻ വിസി വർഗീസ്
ബിജെപി നാഷണൽ കൗൺസിൽ അംഗങ്ങളായ പി എം വേലായുധൻ ,ശ്രീനഗരി രാജൻ സംസ്ഥാന സമിതി അംഗങ്ങളായ പിഎ വേലു കുട്ടൻ, കെ എൻ ഗീതാ കുമാരി, പരിസ്ഥിതി സെൽ സംസ്ഥാന കോ കൺവീനർ എം എൻ ജയചന്ദ്രൻ , ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ഷൈൻ കെ കൃഷ്ണൻ , ബിജെപി മേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാർ, യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ശ്രീവിദ്യ രാജേഷ്, മേഖലാ സെക്രട്ടറി ടി എച്ച് കൃഷ്ണകുമാർ, ജില്ലാ ഉപാധ്യക്ഷൻ മാരായ കെ കുമാർ, സി സന്തോഷ് കുമാർ ,സെക്രട്ടറി എ വി മുരളി, ജില്ലാ ട്രഷറർ കെ പി രാജേന്ദ്രൻ,
വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് പ്രമോദ് എസ്, അടിമാലി മണ്ഡലം പ്രസിഡന്റ് അനീഷ് ആനക്കുളം, ദേവികുളം മണ്ഡലം പ്രസിഡൻ്റ് വി ആർ അളകരാജ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് വിഷ്ണു പുതിയേടത്ത്, തുടങ്ങിയവർ ആശംസകൾ നേർന്നു.
പാർട്ടിയുടെയും ക്ഷത്രിയ സംഘടനകളുടെയും മുൻകാല പ്രവർത്തകരെ ആദരിച്ചതിനുശേഷമാണ് പി പി സാനു ചുമതല ഏറ്റെടുത്തത്.