Idukki വാര്‍ത്തകള്‍
ഗ്രീൻ ഇരട്ടയാർ 2K25 ജനകീയ ശുചീകരണ യജ്ഞം


*മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് തയ്യാറെടുക്കുകയാണ്*,
*ഇതിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും, സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക, വ്യാപാരി വ്യവസായി, ഓട്ടോ ടാക്സി,യുവജന സംഘടനകളും, സ്കൂൾ വിദ്യാർത്ഥികൾ…* *ഒത്തൊരുമിച്ചു കൊണ്ട് 2025 ഫെബ്രുവരി 15ശനിയാഴ്ച ഗ്രീൻ ഇരട്ടയാർ 2K25 പേരിൽ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്..*
*ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ പൊതുവഴികൾ എല്ലാം തെളിച്ചു* *വൃത്തിയാക്കുന്നതിനും, പൊതുഇടങ്ങളെല്ലാം മാലിന്യമുക്തമാക്കുന്നതിനും, സാമൂഹിക ബോധവൽക്കരണവുമാണ് ഈ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്