പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ഇടുക്കി ജില്ല കരാട്ടെ ഗ്രേഡിംഗ് ടെസ്റ്റ് നടന്നു


പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ഇടുക്കി ജില്ല കരാട്ടെ ഗ്രേഡിംഗ് ടെസ്റ്റ് നടന്നു. പഴയരിക്കണ്ടം ഗവൺമെന്റ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി
ഇടുക്കി DySP ജാൻസൻ മാത്യു ഉദ്ഘാടനം ചെയ്തു.
സ്വയം പ്രതിരോധ പാഠങ്ങളും , കായികശേഷിയും, ആത്മവിശ്വാസവും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ PTA യുടെ നേതൃത്വത്തിൽരണ്ട് വർഷ ക്കാലമായി കരാട്ടെ ക്ലാസ്സുകൾ
നടന്നുവരികയാണ്. 54 കുട്ടികൾ ആണ് ഗ്രേഡിംഗ് ടെസ്റ്റിൽ പങ്ക് എടുത്തത്.
പഴയരിക്കണ്ടം ഗവൺമെന്റ് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയാൽ PTA പ്രസിഡൻറ് ജയൻ എ.ജെ. അധ്യക്ഷതവഹിച്ചു.
ഇടുക്കി DySP ജിൻസൻ മാത്യു കരാട്ടെ
ഗ്രേഡിംഗ് ടെസ്റ്റ് ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഉഷ മോഹനൻ , സർട്ടിഫിക്കറ്റുകൾ വിതരം ചെയ്തു.
ഷിറ്റോ കരാട്ടെ ഇന്റർനാഷ്ണൽ സ്കൂൾ പ്രിൻസിപ്പൽ ഷിഹാൻ
ബേബി ചടങ്ങിൽ മുഖ്യ അഥതി ആയിരുന്നു.
ആശംസ അറിയിച്ച് , സ്കൂൾ HM ശാന്തി എസ് ,
MPTA പ്രസിഡന്റ് ജ്യോതിഷ അരുൺ, PTA വൈസ് പ്രസിഡൻറ് ബിജു അറയ്ക്കൽ,സ്റ്റാഫ് സെക്രട്ടറി രവികുമാർ കെ.വിഎന്നിവർ സംസാരിച്ചു.
നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്ക് എടുത്തു.