Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജില്ലയിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ ഹരിത സഭയിൽ ഒന്നാം സ്ഥാനം കുമളി ഗ്രാമ പഞ്ചായത്തിനും രണ്ടാം സ്ഥാനം കട്ടപ്പന നഗരസഭക്കും ലഭിച്ചു.


ഇടുക്കി ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് വേണ്ടി നടത്തിയ ഹരിതസഭയിൽ മികച്ച ഹരിത സഭ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനത്തിനുള്ള ഒന്നാം സ്ഥാനം കുമളി ഗ്രാമപഞ്ചയത്തും രണ്ടാം സ്ഥാനം കട്ടപ്പന മുനിസിപ്പാലിറ്റിയും ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തും പങ്കിട്ടു.
മൂന്നാം സ്ഥാനം ആലക്കോട് ഗ്രാമ പഞ്ചായത്തിനും ലഭിച്ചു.
തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.