കെ എം മാണി ജനമനസുകളിൽ ജീവിക്കുന്ന നേതാവ് : റോഷി അഗസ്റ്റിൻ
ജനമനസുകളിൽ ഇന്നും ജീവിക്കുന്ന ഓർമയായി കെ എം മാണി നിലനിൽക്കുന്നത് തന്റെ പ്രവർത്തന മേഖലകളിൽ എല്ലാം കരുണയും അശരണർക്ക് ആലംബവുമായി മാറാൻ കഴിഞ്ഞതിലൂടെയാണ് .അദ്ദേഹത്തിന്റെ ഓരോ ബഡ്ജറ്റും വിവിധ മേഖലകളിലെ വികസനത്തിന് കുതിപ്പ് എക്കുന്നതിനോടൊപ്പം കൃഷിക്കും അടിസ്ഥാന വികസനത്തിനും വളരെ പ്രാധാന്യം നൽകിയിരുന്നു .കാരുണ്യ ചികിത്സ പദ്ധതിയും കാരുണ്യ ബെനോവോലെന്റ് സ്‌കീമും സാധാരണക്കാരായ കൂടുംബങ്ങൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു.ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം തന്റെ ജന്മദിനം അഗതിമന്ദിരങ്ങളിലും അശരണരോടൊപ്പമായിരുന്നു എന്നത് എടുത്ത് പറയേണ്ടതായിട്ടുണ്ട് .ഇതിന്റെ തുടർച്ചയായിട്ടാണ് അദ്ദേഹത്തിന്റെ മരണ ശേഷവും കേരള കോൺഗ്രസ്സ് (എം) കെ എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിച്ച് മുൻപോട്ട് പോകുന്നത് എന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു .ഇടുക്കി നിയോജകമണ്ഡലം തല കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുരിക്കാശ്ശേരി പടമുഖം സ്നേഹമന്ദിരത്തിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പി നൽകിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചുമാണ് മന്ത്രി കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായത് .പാർട്ടി ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പടമുഖം സ്നേഹ മന്ദിരം ഡയറക്ടർ ഡോ. ബ്രദർ രാജു വി.സി, പാർട്ടി നേതാക്കളായ ജോസ് കുഴികണ്ടം,ടി പി മൽക്ക,ഷിജോ തടത്തിൽ,ജെയിംസ് മ്ലാക്കുഴി,ബേബി കാഞ്ഞിരത്താംകുന്നേൽ, ജോർജ് അമ്പഴം ,ജോമോൻ പൊടിപാറ,റോണിയോ എബ്രഹാം,വിൽസൺ ,വിപിൻ സി അഗസ്റ്റിൻ എന്നിവർ കാരുണ്യ ദിനാചരണത്തിന് നേതൃത്വം നൽകി