Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കാഞ്ചിയാർ, പാലക്കാട KPM ജംഗ്ഷന് സമീപത്തായി മലയോര ഹൈവേയിൽ അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം



കാലങ്ങളായി അപകടങ്ങൾ ഉണ്ടാകുന്ന ഈ പ്രദേശത്ത് ഇത്തരത്തിലുള്ള നിർമ്മാണം കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. നിയമപ്രകാരം റോഡിലെ ടാറിങ്ങിൽ നിന്നും ഒന്നര മീറ്റർ അകലെയാണ് ഇത്തരത്തിലുള്ള കലുങ്കുകൾ സ്ഥാപിക്കേണ്ടത്. എന്നാൽ ഈ നിയമം പാലിക്കാതെയാണ് ഇവിടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്ന വഴിയിലാണ് ഇത്തരത്തിൽ കലുങ്ക് സ്ഥാപിച്ചിരിക്കുന്നത്. നിരവധി അപകട സാധ്യതകളുള്ള വളവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കലുങ്ക്, പ്രദേശവാസികളെയും ബുദ്ധിമുട്ടിലാക്കുന്നു. സ്കൂൾ വിദ്യാർത്ഥികളും, കാൽനട യാത്രക്കാരും ഉള്ള ഈ മേഖലയിൽ ഫുട്പാത്തിനാവശ്യമായ വീതി ഇല്ലാതെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.

നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചെങ്കിലും തുടർനടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടർ, വകുപ്പ് മന്ത്രി എന്നിവരെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!