എ ബി സി ഡി ക്യാമ്പയിൻ ഫെബ്രുവരി 1,2 തീയതികളിൽ

ഇടുക്കി ജില്ലയിലെ പട്ടികവർഗ്ഗവിഭാഗക്കാർക്കായി ഐ ടി മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 1,2 തീയതികളിൽ എ ബി സി ഡി ക്യാമ്പയിൻ (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) സംഘടിപ്പിക്കുന്നു. ആധാർ കാർഡ്, റേഷൻ കാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ജനന/മരണ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷ സൗകര്യം, ഇവയിലെ തിരുത്തലുകൾ, ഡിജി ലോക്കറിൽ സർട്ടിഫിക്കേറ്റുകൾ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ക്യാമ്പയിന്റെ ഭാഗമായി ഒരുക്കും. കൂടാതെ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ആരോഗ്യ ഇൻഷുറൻസിന്റെ സ്ഥിതിവിവരം അറിയുന്നതിനും അവസരമുണ്ട്. എല്ലാ സേവനങ്ങളും പൂർണ്ണമായും സൗജന്യമായിരിക്കും.
ഫെബ്രുവരി 1 ന് ( ശനിയാഴ്ച) ഉടമ്പന്നൂർ ഗ്രാമപഞ്ചായത്തിനായി പെരിങ്ങാശ്ശേരി സർക്കാർ ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും, ഫെബ്രുവരി 2 ന് ( ഞായറാഴ്ച ) മുട്ടം ഗ്രാമപഞ്ചായത്തിനായി കുടയത്തൂർ പഞ്ചായത്ത് ഹാളിലും എ. ബി. സി. ഡി ക്യമ്പയിൻ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ,ഐ.ടി.ഡി.പി എന്നിവരുടെ സഹകരണത്തോടെയാണ് ഐ.ടി മിഷൻ പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പുകളിൽ കൈവശമുള്ള രേഖകളുമായി അപേക്ഷകർ എത്തേണ്ടതാണ്.













































































