Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കര്‍ഷകസഭയില്‍ വിളപ്രദര്‍ശനം
മികച്ച വിളകള്‍ എത്തിക്കൂ, സമ്മാനം നേടാം





കട്ടപ്പന:  മലയാള മനോരമയും  കർഷകശ്രീ മാസികയും ചേര്‍ന്ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ ഫെബ്രുവരി 3,4,5 തീയതികളിൽ ഒരുക്കുന്ന കർഷകസഭയില്‍  വിളപ്രദർശനത്തിനും  കര്‍ഷകര്‍ക്ക് അവസരം.  വാഴക്കുലയും കാച്ചിലും  ചേനയും  കപ്പയും മത്തനും വെള്ളരിയും കുമ്പളവും തുടങ്ങി  സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞതും അസാധാരണ മികവുള്ളതുമായ  ഏതു വിളയും പ്രദർശന ത്തിനെത്തിക്കാം. കർഷകസഭയുടെ അവസാന ദിനം വിളകൾ വില്പനക്കും അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന വിളകള്‍ക്കു സമ്മാനവുമുണ്ട്.
കൃഷിക്കാർ, കാർഷിക വിദഗ്ധർ, ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവരെല്ലാം ഒത്തുകൂടുന്ന കര്‍ഷകസഭയിൽ കാര്‍ഷിക പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനും കർഷകർക്ക് അവസരമുണ്ട്. ഏലവും കുരുമുളകും ഉൾപ്പെടെ ജില്ലയിലെ മുഖ്യ കാർഷിക വിളകളുടെ ശാസ്ത്രീയമായ പരിപാലനം, പുതിയ കൃഷി രീതികൾ,  വിപണനം,  വന്യമൃഗശല്യം, ഭൂമിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ, ജില്ലയുടെ ഭാവി സാധ്യതകൾ എന്നിവയെല്ലാം ചർച്ച ചെയ്യും. വിളപ്രദർശനത്തിനായി റജിസ്റ്റർ ചെയ്യേണ്ട ഫോണ്‍: 9567860905









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!