കട്ടപ്പന അമർജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി

തെമ്മാടി രാഷ്ട്രത്തിന് ഭാരത സൈനികർ മറുപടി കൊടുത്തതിൻ്റെ വിജയദിവസമാണ് . കാർഗിൽ വിജയദിവസ് എന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ അധ്യക്ഷൻ വി സി വർഗീസ്.
അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെ പോലും കാറ്റിൽ പറത്തി 1999 ൽ ക്യാപ്റ്റൻ സൗരഭ് കാലിയ യുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട്ടാളക്കാരെ രാജ്യത്തിൻ്റെ അതിർത്തി ലംഘിച്ച് പിടിച്ചുകൊണ്ടുപോയി അതിക്രൂരമായ ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ച തെമ്മാടി രാഷ്ട്രമായ പാക്കിസ്ഥാനിലെ സൈനീകർക്കെതിരെ ഇന്ത്യൻ പട്ടാളം നടത്തിയ 83 ദിവസം നീണ്ടുനിന്ന സൈനിക നടപടിയാണ് കാർഗിൽ യുദ്ദമെന്നും. അതിനെതിരെ രാജ്യം നൽകിയ മറുപടിയാണ് യുദ്ധവിജയം എന്നും സൗത്ത് ജില്ലാ അധ്യക്ഷൻ വി സി വർഗീസ് പറഞ്ഞു.
കാർഗിൽ ബലിദാനികളെ അനുസ്മരിക്കുന്നതിന് വേണ്ടി കട്ടപ്പന അമർജവാൻ യുദ്ധ സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വീര ബലിദാനികൾക്ക് ആദരം അറിയിച്ചുകൊണ്ട് സ്മൃതി മണ്ഡപത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.
കാർഗിൽ യുദ്ധസമയത്ത് 15 സൈനികർ ബലിദാനികളായ ഫോർ വൺ ഫൈവ് ഫീൽഡ് റെജിമെൻ്റിൽ പിന്നീട് സേവനമനുഷ്ഠിച്ചുള്ള വ്യക്തി കൂടിയാണ് ബിജെപി ജില്ലാ അധ്യക്ഷൻ ശ്രീവിസി വർഗീസ് .
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്താണ് കാർഗിൽ യുദ്ധം നടക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി മുൻകൈയെടുത്ത് ഇരു രാജ്യങ്ങൾ തമ്മിൽ സമാധാനം ഉണ്ടാക്കുന്നതിന് വേണ്ടി നടത്തിയ ലാഹോർ ചർച്ചയുടെ അന്തസത്തയെ കാറ്റിൽ പറത്തി കൊണ്ടാണ് ശൈത്യകാലത്ത് ഒഴിഞ്ഞു കിടന്ന ഇന്ത്യൻ സൈനിക പോസ്റ്റുകളെ കയ്യടക്കിക്കൊണ്ട് പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചത്.നേതാക്കളായ സൗത്ത്ജില്ല ജനറൽ സെക്രട്ടറികെ കുമാർ,രത്നമ്മ ഗോപിനാഥ്,രതീഷ് വരകുമല,ഷാജി നെല്ലിപ്പറമ്പിൽ,കെ എൻ ഷാജി,സന്തോഷ് കൃഷ്ണൻ, അഡ്വ സുജിത്ത് ശശി പി എൻ,പ്രസാദ്,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു



































































































































