മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയമ്പാറ പ്ലാറ്റിനം ജൂബിലിയോടനു ബന്ധിച്ചുള്ള കിരണം ഗ്രാമശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയമ്പാറ പ്ലാറ്റിനം ജൂബിലിയോടനു ബന്ധിച്ചുള്ള കിരണം ഗ്രാമശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.പേഴുംകണ്ടം സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ പിറ്റിഎ വൈസ് പ്രസിഡൻ്റ് ബിനു സി.പി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. കിരണം ഗ്രാമശാക്തീകരണ പദ്ധതികളുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ നിർവ്വഹിച്ചു. ഗ്രാമീണ സാഹിത്യ കൂട്ടായ്മയുടെ ഉദ്ഘാടനം കാഞ്ചിയാർ രാജൻ നിർവ്വഹിച്ചു. ഗ്രാമീണ ഗ്രന്ഥശാലകളുടെ കൂട്ടായ്മ കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ ഉദ്ഘാടനം ചെയ്തു. മോബിൻ മോഹനെ യോഗത്തിൽ ആദരിച്ചു. എഴുത്തുകാരായ മിനി മോഹനൻ,സൽമ ശ്യാം എന്നിവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. സ്കൂൾ ലൈബ്രറിയിലേയ്ക്ക് സാഹിത്യ കൂട്ടായ്മ യുടെ ഭാഗമായി പങ്കെടുത്ത സാഹിത്യകാരന്മാർ തങ്ങളുടെ പുസ്തകങ്ങൾ നൽകി. സ്കൂൾ ലൈബ്രറിയ്ക്കു വേണ്ടി അനിതാ ശേഖർ എസ് എസ്, റ്റി.എസ് ഗിരീഷ് കുമാർ, അരുൺകുമാർദാസ് ബി , പി കെ തനുജാ റാണി, എ.കെ ബിനു, മെർലിൻ കുര്യൻ അനിത കെ.ആർ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഒരു ചിരി ഇരുചിരി പ്രതിഭകളായ നന്ദന കെ ആർ, ആദർശ് പ്രമോദ് എന്നിവർക്ക് യോഗത്തിൽ ലബ്ബക്കട വാർഡ് മെമ്പറായ സന്ധ്യാ ജയൻ സമ്മാനങ്ങൾ നൽകി. ആരോഗ്യ സാന്ത്വന പദ്ധതികൾ , കാരുണ്യ സ്പർശം, രക്തദാന ഡയറക്ടറി രൂപീകരണം,പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവ നടന്നു. ഹെഡ്മിസ്ട്രസ് എൻ ബിന്ദു, പി.കെ. തനൂജാ റാണി,ഷുഹൈബ് മുള്ളൻ കുഴി, ജോയിച്ചൻ കാടൻകാവിൽ, സി.ഡി. റെജി, പ്രമോദ് പി.പി, അനിത സത്യശീലൻ ജെയിംസ് പി ജോസഫ് എന്നിവർ പ്രസംഗിച്ചു.