6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം കരസ്ഥമാക്കി ഇടുക്കി ജില്ലാ പഞ്ചായത്ത്



ജില്ലാതലത്തില്‍ ഒന്നാമതായി രാജകുമാരി ഗ്രാമപഞ്ചായത്ത്ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇടുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ തലത്തില്‍ രാജകുമാരി ഗ്രാമപഞ്ചായത്ത്

ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കരിങ്കുന്നം, കുടയത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.
തൊടുപുഴ ജില്ലാ ആശുപത്രി, മുട്ടം ആയുര്‍വേദ ജില്ലാ ആശുപത്രി, മുട്ടം ഹോമിയോപ്പതി ജില്ലാ ആശുപത്രി, പാറേമാവ് ആയുര്‍വേദ അനസ് ആശുപത്രി, എന്നിവിടങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് അലോപ്പതി മരുന്നുകള്‍ക്ക് 1.71 കോടി രൂപ ചെലവഴിക്കുകയും കൂടാതെ ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ക്കും ആരോഗ്യം- അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനതലത്തില്‍ പുരസ്‌കാരത്തിന് ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്തിന് പത്തുലക്ഷം രൂപയും ജില്ലാതലത്തില്‍ വിവിധ സ്ഥാനങ്ങള്‍ നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ് അവാര്‍ഡ് തുക ലഭിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ- സംസ്ഥാന ആരോഗ്യപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങിയ മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണിത്.
സംസ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷം ആരോഗ്യമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 1692.95 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യപദ്ധതി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യവകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പുരസ്‌കാര പ്രഖ്യാപനത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!