Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വന നിയമ ഭേദഗതികൾ ഇപ്പോൾ നടപ്പാക്കില്ലെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമിതി അംഗം മാത്യൂ വർഗീസ് പറഞ്ഞു.
ഭേദഗതികൾ നിയമമായാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എൽ.ഡി.എഫ് സർക്കാരിനു ബോദ്ധ്യപ്പെട്ടത് അഭിനന്ദനാർഹമാണ്. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തു കൊണ്ടുവന്ന് ജനരോഷം മൂലം പിൻവലിച്ച നിർദ്ദേശങ്ങൾ യഥാർത്ഥത്തിൽ സർക്കാരിനേ കബളിപ്പിച്ച് വനം വകുപ്പ് നിയമമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നദ്ദേഹം പറഞ്ഞു. ഇതുപോലെ റവന്യു ഭൂമിയിലേയും ജനവാസ മേഖലയിലുള്ള ഫോറസ്റ്റ് വകുപ്പിൻ്റ കടന്നുകയറ്റം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.