Idukki വാര്‍ത്തകള്‍
കട്ടപ്പന ഓസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ 49 മത് വാർഷികവും സുവർണ്ണ ജൂബിലിയുടെ ആഘോഷവും നടന്നു
കട്ടപ്പന ഓസ്സനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ 49 മത് വാർഷികവും സുവർണ്ണ ജൂബിലിയുടെ ആഘോഷവും നടന്നു. മന്ത്രി റോഷി അഗസ്റ്റിനും, എംപി ഡീൻ കുര്യാക്കോസും ചേർന്ന് ഉത്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ജോസ് മാത്യു പറപ്പള്ളിൽ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണംപ്ലാക്കൽ, എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ സിറിയക് തോമസ്, സിനിമാതാരം ബോബി കുര്യൻ, കൗൺസിലർ സോണിയ ജയ്ബി, ചെയർപേഴ്സൺ ബീന ടോമി, സ്കൂൾ പ്രിൻസിപ്പൽ ഫാദർ മനു മാത്യു, ഹെഡ്മാസ്റ്റർ ഡേവിസ് റ്റി ജെ, പിടിഎ പ്രസിഡന്റ് സജി തോമസ്, സ്കൂൾ ലീഡേഴ്സ് റോയൽ റോയിച്ചൻ, പത്മപ്രിയ എം തുടങ്ങിയവർ സംസാരിച്ചു