Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്മാര്‍/വിമുക്തഭട വിധവകള്‍ -ല്‍ നിന്നും ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകരുടെ ആശ്രിതരായ മക്കള്‍ 2023-2024 വാര്‍ഷിക പരീക്ഷയില്‍ ആകെ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയതും അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുമായിരിക്കണം. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന പത്താം ക്ലാസും അതിന് മുകളിലുമുള്ള റഗുലര്‍ കോഴ്‌സുകള്‍ക്ക് മാത്രമേ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കൂ.അപേക്ഷകള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ജനുവരി 30 -ന് മുന്‍പായി നൽകേണ്ടതാണ്. അപേക്ഷ ഫാറങ്ങള്‍ക്കും വിശദ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക 04862 222904.