കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടന്നു
കട്ടപ്പന നഗരസഭയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടന്നു. വാർഷിക പദ്ധതിയിൽ 22.5 ലക്ഷം രൂപായാണ് കട്ടിൽ വിതരണത്തിനായി നഗരസഭ നീക്കി വച്ചിരിക്കുന്നത്. കട്ടപ്പന നഗരസഭയിലെ വയോജനങ്ങളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് നഗരസഭ നടപ്പാക്കി വരുന്നത്.
നഗരസഭയിലെ 34 വാർഡുകളിൽ നിന്ന് 60 വയസ് മുകളിൽ പ്രായമുള്ള അപേക്ഷകർക്കാണ് സൗജന്യമായി കട്ടിൽ വിതരണം ചെയ്യുന്നത്.
ആഞ്ഞിലി തടിയിൽ നിർമ്മിച്ച ഒരു കട്ടിലിന് 4050 രൂപായാണ് വില വരുന്നത്. കട്ടിൽ വിതരണത്തിന്റ് ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി നിർവ്വഹിച്ചു.
വാർഷിക പദ്ധതിയിൽ കട്ടിൽ വിതരണത്തിനായി 22.50000 രൂപായാണ് നഗരസഭ നീക്കി വച്ചിരിക്കുന്നത്. എസ്.സി ,ജനറൽ വിഭാഗങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്യുന്നത്.
യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷനായിരുന്നു.
നഗരസഭ കൗൺസിലർമാരായ ലീലാമ്മ ബേബി, പ്രശാന്ത് രാജു, ബിനു കോശവൻ , ഷമേജ് കെ ജോർജ് ,ബിന്ദുലത രാജു , സെക്രട്ടറി അജി കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.