Idukki വാര്‍ത്തകള്‍
42 കാരിയായ ആസാം കാരിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി പിടിയിൽ. കട്ടപ്പന വള്ളക്കടവ് കരിമ്പാനിപ്പടി സ്വദേശി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രൻ ആണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്
ആസാം സ്വദേശിനിയായ 42 കാരി കട്ടപ്പന പുളിയൻ മലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ഇവർക്കും ഭർത്താവിനും ജോലി വാഗ്ദാനം നൽകി രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി നൽകി, യുവതിക്ക് തൃശ്ശൂരിലാണ് ജോലി നൽകാം എന്ന് പറഞ്ഞത്.രണ്ട് ദിവസം കഴിഞ്ഞ് ത്യശൂരിൽ എത്തിക്കാം എന്ന് പറഞ്ഞ് രാജേഷ് ഇവരേ കട്ടപ്പനയിലുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിൽ നിന്നും രക്ഷപ്പെട്ട ഇവർ കട്ടപ്പന പോലീസ് സ്റ്റേഷനിലത്തി പരാതി നൽകി . കട്ടപ്പന SHO റ്റി.സി.മുരുകൻ,SI എബി ജോർജ്, CPO മാരായ ബിജു കെ.എം., സോഫിയ കെ എസ്., എസ് സി പി ഓ മാരായ ശ്രീജിത്ത് വി.എം.,അൽ ബാഷ് പി.രാജു തുടങ്ങിയവരാണ് പ്രതിയേ
കസ്റ്റഡിയിലെടുത്തത്. ഇയാളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.