Idukki വാര്‍ത്തകള്‍
മഹിളാ കോൺഗ്രസ് പ്രവർത്തകർ നാളെ കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭവനം സന്ദർശിക്കും
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിക്കും കുടുംബത്തിനുനൊപ്പം എന്ന സന്ദേശവുമായി ക്രിസ്മസ് ദിനത്തിൽ (25.12.24.ബുധൻ )മഹിളാ കോൺഗ്രസ് പ്രവർത്തകർ രാവിലെ 10മണിക്ക് സാബുവിന്റെ ഭവനം സന്ദർശിച്ച് അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്ക് ചേരുകയും ചെയ്യും.
തുടർന്ന് ഗാന്ധി സ്ക്വയറിൽ സാബുവിന്റെ കുടുംബത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തും. ജില്ലാ പ്രസിഡണ്ട് മിനി സാബു നേതൃത്വം നൽകും.