Idukki വാര്‍ത്തകള്‍
വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിൽ കോടതി വെറുതെ വിട്ട അർജുൻ ഇന്ന് കട്ടപ്പന കോടതിയിൽ ഹാജരായി
വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിൽ കോടതി വെറുതെ വിട്ട അർജുൻ ഇന്ന് കട്ടപ്പന കോടതിയിൽ ഹാജരായി. ഇയാളോട് നാട് വിട്ടു പോകരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അര്‍ജുനെ നേരത്തെ വിചാരണ കോടതിയാണ് കുറ്റവിമുക്തനാക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടർന്ന് പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും ഹാജരാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. അല്ലാത്ത പക്ഷം പൊലീസിന് അര്‍ജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് അർജുൻ ഇന്ന് കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്.