Idukki വാര്‍ത്തകള്‍
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ പുതിയ സ്മാര്‍ട്ട് ക്ലാസ് മുറിയും സയന്‍സ് ലാബും തുറന്നു
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളില്‍ പുതിയ സ്മാര്‍ട്ട് ക്ലാസ് മുറിയും സയന്‍സ് ലാബും തുറന്നു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടഷന്‍, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സഹായത്തോടെയാണ് ക്ലാസ് മുറിയും ലാബും നിര്‍മിച്ചുനല്‍കിയത്. പിടിഎ പ്രസിഡന്റ് ഷൈന്‍ ജോസഫ് അധ്യക്ഷനായി. ഫൗണ്ടേഷന്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സിജോ തോമസ് പദ്ധതി വിശദീകരിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, എച്ച്ഡിഎഫ്‌സി നെടുങ്കണ്ടം ശാഖ മാനേജര്‍ ഫെലിക്‌സ് വര്‍ഗീസ്, ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍ കൃഷ്‌ണേന്ദു ഷാജി, അധ്യാപിക കെ എസ് ഉഷ, ജിസ്‌ന മൈക്കിള്‍, എന്‍ ആര്‍ അജയന്‍, സജിദാസ് മോഹന്‍, കെ ജി അജിത, പി ബി അമ്പിളി എന്നിവര്‍ സംസാരിച്ചു.