Idukki വാര്‍ത്തകള്‍
കാലി തീറ്റ വിതരണ പദ്ധതി : ഗുണഭോക്താക്കൾ അപേക്ഷ നൽകണം
തൊടുപുഴ മുൻസിപ്പാലിറ്റിയുടെ കറവപ്പശുക്കൾക്ക് കാലി തീറ്റ വിതരണം പദ്ധതിയിൽ ഗുണഭോക്താക്കൾ ആയിട്ടുള്ള അപേക്ഷകർ ഡിസംബർ 23 തീയതിക്കകം ജില്ലാ മൃഗാശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം .അപേക്ഷ, ആധാർ കാർഡ് കോപ്പി, റേഷൻ കാർഡ് കോപ്പി, കരം രസീത്, മിൽമയുടെ പാസ് ബുക്ക് കോപ്പി /അല്ലെങ്കിൽ ജില്ലാ മൃഗാശുപത്രി ഓഫീസിൽ നിന്നും എൽ ഐ / എ എഫ് ഒ / എഫ് ഒ / വി എസ് / എസ് വി എസ് നൽകുന്ന സാക്ഷ്യപത്രം എന്നീ രേഖകൾ അപേക്ഷയോടൊപ്പം കരുതണം.