കട്ടപ്പനയുടെ രുചിവൈഭവങ്ങൾക്ക് മാറ്റ് കൂട്ടുവാൻ പള്ളിക്കവലയിൽ അന്ന ബേക്കേഴ്സ് പ്രവർത്തനം ആരംഭിച്ചു
കട്ടപ്പന പള്ളിക്കവല CSI ബിൽഡിംഗിലാണ് അന്ന ബേക്കേഴ്സ് പ്രവർത്തനം ആരംഭിച്ചത്.
സ്ഥാപനത്തിന്റെ വെഞ്ചരിപ്പ് കർമ്മം കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി അസിസ്റ്റന്റ് വികാരി ഫാദർ നോബി വെള്ളാപ്പള്ളി നിർവ്വഹിച്ചു.
രുചിയുടെ കലവറ ഒരുക്കിയാണ് അന്ന ബേക്കേഴ്സ് തുറന്നിരിക്കുന്നത്.
സ്ഥാപനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമി നിർവ്വഹിച്ചു.
കോഫി ഷോപ്പ് ഉദ്ഘാടനം മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് ഷിയാസ് എ കെ യും , ബോർമ്മ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി കുട്ടടയും നിർവ്വഹിച്ചു.
ആദ്യവിൽപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ സാജൻ ജോർജ് നിർവ്വഹിച്ചു.
കോക്കോ സ്പൈസസ് എം ഡി ബിനോയി വാലുമ്മേൽ ആദ്യവിൽപ്പന സ്വീകരിച്ചു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, BJP ജില്ലാ സെക്രട്ടറി രതീഷ് വരകുമല, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നഗരസഭ കൗൺസിലർമാരായ ജാൻസി ബേബി, പ്രശാന്ത് രാജു , തങ്കച്ചൻ പുരയിടം, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജിതിൻ കൊല്ലംകുടി, സെക്രട്ടറി അഖിൽ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.
ഓഡറുകൾക്കായി 6235 455454