ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 745 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി സാന്ദ്രാമോൾ ജിന്നി വിജയിച്ചു
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കുമാരി സാന്ദ്രാമോൾ ജിന്നി വിജയിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽഡിഎഫിലെ സിൻസി ജോബിയെക്കാൾ 753 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയാണ് കുമാരി സാന്ദ്രാമോൾ ജിന്നി വിജയിച്ചത്. യുഡിഎഫിൽ നിന്ന് മൽസരിച്ച് വിജയിച്ച ശേഷം കുറുമാറിയ മുൻ അംഗം രാജി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കുഞ്ഞിക്കുഴി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കുമാരി സാന്ദ്ര മോൾ ജിന്നി തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ സിൻസി ജോബിയെക്കാൾ 753 വോട്ടുകൾ നേടി വിജയിച്ചു. സാന്ദ്ര മോൾ ജിന്നിയുടെ വിജയത്തോടെ യു.ഡി. എഫിന് ഇടുക്കി ബ്ലോക്ക് ഡിവിഷൻ സിറ്റ് നിലനിർത്താനായി.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് 2146 വോട്ടുകളും, എൽഡിഎഫ് സ്ഥാനാർഥി സിൻസി ജോബിക്ക് 1393 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി സിന്ധു സുനിലിന് 426 വോട്ടുകളും ലഭിച്ചു. ചുരുങ്ങിയ പ്രവർത്തന കാലഘട്ടമാണ് തൻ്റെ മുന്നിലുള്ളത് എങ്കിലും നാടിനുവേണ്ടി ജനങ്ങളോട് വിശ്വസ്‌തത പുലർത്തിക്കൊണ്ട് ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട കുമാരി സാന്ദ്ര മോൾ ജിന്നി പറഞ്ഞു