ഇടുക്കി രൂപതാ പാസ്റ്ററർ കൗൺസിൽ 07.12.2024, ഇന്ന്
ഇടുക്കി രൂപതാ ഏഴാമത് പാസ്റ്ററൽ കൗൺസിലിന്റെ പ്രഥമ യോഗം ശനിയാഴ്ച്ച വാഴത്തോപ്പ് സെന്റ് ജോർജ് പാരിഷ്ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
രൂപതാ ചാൻസലർ റവ. ഡോ. മാർട്ടിൻ പൊൻപനാൽ റിപ്പോർട്ട് അവതരിപ്പിക്കും. പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ ഡോ. ജോർജ് തെക്കേക്കര ക്ലാസ് നയിക്കും. തുടർന്ന് വിശ്വാസപരവും സാമൂഹികവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കും.
രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ചർച്ചകൾക്ക് നേതൃത്വം നൽകും.
വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ സി. ടെസ്ലിൻ എസ് എച്ച്, സി. റോസിൻ എഫ് സി സി, സി. ലിറ്റി ഉപ്പുമാക്കൽ എസ് എ ബി എസ്, സി. ആനി പോൾ സി എം സി,ഡോ. അനിൽ പ്രദീപ്, ശ്രീമതി ആൻസി തോമസ്,ശ്രീ. ജെറിൻ ജെ. പട്ടാംകുളം, കുമാരി.മരീറ്റ തോമസ് എന്നിവർക്ക് സംസാരിക്കും എന്ന് രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.