ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും തൊഴിലവസരങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിന് ദിശ ഹയർ എഡ്യൂക്കേഷൻ എക്സ്സ്‌പോ 2024 -29, 30 തീയതികളിൽ കട്ടപ്പനയിൽ തുടക്കമായി


ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും തൊഴിലവസരങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിന് ദിശ ഹയർ എഡ്യൂക്കേഷൻ എക്സ്സ്‌പോ 2024 -29, 30 തീയതികളിൽ കട്ടപ്പനയിൽ തുടക്കമായി.
സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പരിപാടി സബ് കളക്ടർ അനൂപ് ഗാർഗ് ഐ എ എസ് ഉത്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും തൊഴിലവസരങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി ദിശ ഹയര്‍ എഡ്യൂക്കേഷന്‍ എക്‌സ്പോ 2024
29, 30 തീയതികളില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്നത്.
കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ്‌റ് കൗണ്‍സിലിങ് സെല്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ദിശ ഹയര്‍ എഡ്യൂക്കേഷന്‍ എക്‌സ്‌പോ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നതിനും ഉന്നത പഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനും പരിപാടിയില്‍ അവസരമുണ്ട്.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 40 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നായി 4000 ഓളം വിദ്യാര്‍ഥികൾ പങ്കെടുത്തു.
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അവരുടെ
മാതാപിതാക്കള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരമുള്ളത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിജി പി.എന്‍, സി.ജി.ആന്‍ഡി.എ.സി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, ഡോ. അസീം സി.എം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐബിമോള്‍ രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഇടുക്കി ജില്ലാ ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് മാത്യു, സെന്റ് ജോര്‍ജ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പറപ്പള്ളില്‍, പ്രിന്‍സിപ്പല്‍ മാണി കെ.സി., ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, കട്ടപ്പന ഡിഇഡി മണികണ്ഠന്‍, സി. ജി & എ.സി ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍, ഡോ. ദേവി കെ.എസ്, സി.ജി ആന്‍ഡ് എ.സി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ, കണ്‍വീനര്‍ ജയ്സണ്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിക്കും.