ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം;എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ,കട്ടപ്പന പോലീസ് പിടിയിൽ


കട്ടപ്പന: ഏഴു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ അറസ്റ്റില്‍. തമിഴ്‌നാട് തേനി സ്വദേശി കറുപ്പയ്യയാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. മേപ്പാറയിലെ വി.ടി.എസ്. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറാണ് ഇയാള്‍. മധ്യപ്രദേശ് സ്വദേശിനികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കാര്‍ഷികോപകരണങ്ങള്‍ വാങ്ങാനെത്തിയ ഏഴ് വയസുകാരിയെ ഇയാള്‍ തന്ത്ര പൂര്‍വം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇത് കണ്ട മറ്റൊരു തൊഴിലാളി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരുടെ പരാതിയിലാണ് കറുപ്പയ്യയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. കെ. ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.