കട്ടപ്പന ഹൈ ഫ്രഷ് ഹൈപ്പർ മാർട്ട് ബേക്ക് ഫാക്ടറിയിൽ കേക്ക് മിക്സിങ് മേള സംഘടിപ്പിച്ചു. ക്രിസ്തുമസിനായി കേക്കുകൾ പിറവിയെടുക്കുന്നതിന് മുൻപ് നടക്കുന്ന കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്
ക്രിസ്മസ് എന്ന മഹത്തായ ആഘോഷത്തിന് ആഴ്ചകൾ മുൻപേ അരങ്ങേറുന്ന കേക്ക് മിക്സിങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പ്ലം കേക്കിന് ആവശ്യമായ ഉണക്കപ്പഴങ്ങളും നട്സും മറ്റു പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമൊക്കെ മീതെ മുന്തിയയിനം മദ്യവും വീഞ്ഞും തേനുമൊക്കെ ചാലിച്ച് കുതിർത്ത് ചേർത്തിളക്കി കുഴയ്ക്കുന്ന ഈ പ്രക്രിയ കേക്കിന് അതിന്റെ സ്വാഭാവിക നിറവും മണവും ഗുണവും രുചിയുമൊക്കെ സമ്മാനിക്കും.
മുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, ചെറി, പപ്പായ തുടങ്ങി പതിനഞ്ചിൽപ്പരം ഉണക്കപ്പഴവർഗങ്ങൾ, അണ്ടിപ്പരിപ്പ്, പിസ്ത, ബദാം തുടങ്ങിയ നട്സുകൾ, ചുക്ക്, ജാതിക്ക, ഗ്രാമ്പു, കറുവാപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര, മൈദ, നെയ്യ്, മുട്ട, എന്നിവ നിശ്ചിതയളവിൽ കുഴച്ചുചേർത്ത് അതിലേക്ക് റം പോലുള്ള മദ്യവും വീഞ്ഞും പഴച്ചാറുകളുമൊക്കെ വീഴ്ത്തി വായു കയറാത്ത വീപ്പകളിൽ സൂക്ഷിക്കും. ഇവയുടെ ഗുണങ്ങളും രുചിയുമൊക്കെ അലിഞ്ഞുചേരുന്നതോടെ അവ പിന്നീട് ‘ചൂള’യിലേക്ക് വെയ്ക്കും. ചേരുവകൾ കുതിർന്ന് അലിഞ്ഞ് രുചിയും മണവുമൊക്കെ പൂർണതയിലെത്തുമ്പോൾ കേക്ക് നിർമാണത്തിന് പാകത കൈവരും.കട്ടപ്പന ഹൈ ഫ്രഷ്ഹൈപ്പർ മാർക്കറ്റ് ബേക്ക് ഫാക്ടറിയിൽ സംഘടിപ്പിച്ച കേക്ക് മിക്സിംങ് സെറിമണിയിൽ സെന്റ് ജോർജ് ഫൊറോന ദേവാലയ വികാരി ഫാ.ജോസ് മാത്യു പറപ്പള്ളി ൽ മുഖ്യ അതിഥിയായിരുന്നു.
സഹകരണ ബാങ്ക് പ്രസി. ജോയി വെട്ടിക്കുഴി, നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി, വൈസ് പ്രസി.അഡ്വ കെ.ജെ. ബന്നി, മർച്ചന്റ് അസോസിയേൻ പ്രസി. സാജൻ ജോർജ്,
ജോർജി മാത്യു, റോബിൻസ് ജോർജ്, ഡെന്നിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.