26 – മത് എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ ഡിസംബർ 15 ന് കട്ടപ്പനയിൽ
രണ്ടര പതിറ്റാണ്ട് ആയി കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന എക്യുമെനിക്കൽ ക്രിസ്മസ് കരോൾ ഈ വർഷം ഡിസംബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ കട്ടപ്പന സിഎസ്ഐ ഗാർഡനിൽ വച്ച് നടത്തുന്നതിന്
വൈഎംസിഎ ഹാളിൽ കൂടിയ വിവിധ പള്ളികളുടെയും സംഘടനകളുടെയും യോഗത്തിൽ തീരുമാനിച്ചു.
എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ ചെയർമാൻ റവറന്റ് .വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ,ആലോചനയോഗം ഉദ്ഘാടനം ചെയ്തു.
റവറന്റ് ഡോക്ടർ ബിനോയി പി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു,
സംയുക്ത ക്രിസ്മസ് ആഘോഷം ജനറൽ കൺവീനർ ജോർജ് ജേക്കബ് ആമുഖപ്രഭാഷണം നടത്തി.
വൈഎംസിഎ പ്രസിഡണ്ട് രജിത് ജോർജ്, എച്ച് സി എൻ എം ഡി ജോർജി മാത്യു, പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റ് ജെയ്ബി ജോസഫ് ,
, കട്ടപ്പനയിലെ വിവിധ ക്ലബ്ബ്കളെ പ്രതിനിധീകരിച്ച് ജോർജ് തോമസ്, ജെബിൻ ജോസ്, ജിതിൻ കൊല്ലംകുടി, മനോജ് അഗസ്റ്റിൻ, പ്രദീപ് എസ് മണി,
വിൻസന്റ് തോമസ് ,
വൈഎംസിഎ സെക്രട്ടറി കെ ജെ ജോസഫ് ട്രഷറർ യു.സി തോമസ് എന്നിവർ പങ്കെടുത്തു.