ബാലാവകാശ സംരക്ഷണ വാരാചരണം സമാപിച്ചു
വനിതാ ശിശു വികസന വകുപ്പ് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നവംബർ പതിനാല് മുതൽ ജില്ലയിൽ നടന്ന് വന്ന ബാലാവകാശ വാരാചരണത്തിന് സമാപനമായി. സമാപനത്തോട് അനുബന്ധിച്ച് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളും കുട്ടികളും എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി കുയിലിമല കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.പ്രകൃതി ദുരന്തങ്ങളെ നേരിടുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥർ, ഇടുക്കി ജില്ലയിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർ, ചൈൽഡ് ഹെൽപ്പ് ലൈൻ ഉദ്യോഗസ്ഥർ, ശരണബാല്യം പദ്ധതി, ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ പദ്ധതി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പരിശീലനം ലഭിച്ചവർ തുടർന്ന് സ്കൂളുകളിലും മറ്റുമായി പ്രകൃതി ദുരന്തങ്ങൾ നേരിടുവാനുള്ള പരിശീലനം കുട്ടികൾക്ക് നൽകും.പരിശീലന പരിപാടിയുടെയും ബാലാവകാശ സംരക്ഷണ വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൻ്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ വി .വിഗ്‌നേശ്വരി ഐ എ എസ് നിർവഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഗീതാകുമാരി എസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഡ്വ.അനിൽ ജെ, പുഷ്പലത എം.എൻ, അഡ്വ. രഹന പി എ, ഇടുക്കി ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷ വി ഐ, പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ് എന്നിവർ സംസാരിച്ചു. ഇടുക്കി ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെൻ്റർ ഉദ്യോഗസ്ഥരായ ദീപു സണ്ണി, കൃഷ്ണപ്രിയ എന്നിവർ ക്ലാസുകൾ നയിച്ചു.