Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

കണ്ടുപിടുത്തങ്ങള്‍ക്ക് കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് കാർത്തിക്ക്



ഇടുക്കി: കണ്ടുപിടുത്തങ്ങള്‍ക്ക് കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് ഈ പത്താം ക്ലാസുകാരന്‍. സര്‍ക്കാരിന്റെ വര്‍ഷികാഘോഷത്തിന്റെ ഭാഗമായ മേള നഗരിയില്‍ സാങ്കേതിക വിദ്യയും കലയും ഒരുപോലെ ഇഷ്ടപ്പെടുന്ന കാര്‍ത്തിക് സ്വന്തമായി നിര്‍മ്മിച്ച മെറ്റല്‍ ഡിറ്റക്ടിങ് റോവറുമായി കാണികളെ അദ്ഭുതപ്പെടുത്തി.

മറ്റ് ഗ്രഹങ്ങളിലെ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണ് റോവര്‍ ഉയോഗിക്കുന്നത്. വണ്ടന്മേട് എം.ഇ.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക് കൃഷ്ണ. അഖിലേന്ത്യാ തലത്തില്‍ ഐ.എസ്.ആര്‍.ഒ, നീതി ആയോഗ്, എ.ഐ.എം എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച എ.ടി.എല്‍ സ്‌പേസ് ചലഞ്ച് 2021ല്‍ തിരഞ്ഞെടുക്കപ്പെട്ട 75 കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് കൃഷ്ണയുടേത്. കേരളത്തില്‍ നിന്ന് മാത്രം ആയിരത്തിന് മുകളില്‍ കണ്ടുപിടുത്തങ്ങളാണ് ചലഞ്ചില്‍ അവതരിപ്പിക്കപ്പെട്ടത്.

എല്ലാ സംസ്ഥാനങ്ങളിലെയും പ്രഗത്ഭരായ വിദ്യാര്‍ത്ഥികളുമായി മാറ്റുരച്ചാണ് കാര്‍ത്തിക് ഈ വിജയത്തിലെത്തി ചേര്‍ന്നത്. എല്ലാത്തിനും പൂര്‍ണ പിന്തുണ നല്‍കി പിതാവ് സജിയും കാര്‍ത്തിക്കിനൊപ്പമുണ്ട്. തെയ്യം കലാകാരന്‍ കൂടിയാണ് കാര്‍ത്തിക്. ചെറുപ്രായം മുതല്‍ തെയ്യം അഭ്യസിക്കുന്ന കാര്‍ത്തിക് ഭഗവതി തെയ്യമാണ് കെട്ടിയാടുന്നത്.

നിരവധി സദസുകളിലും ഉത്സവങ്ങളിലും തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. ഈ ചെറു പ്രായത്തില്‍ തന്നെ സ്വയം പര്യാപ്തയുടെ ഉത്തമ ഉദാഹരണമാണ് കാര്‍ത്തിക്. സംഗീതത്തെയും ഈ കൊച്ചു മിടുക്കന്‍ നെഞ്ചോട് ചേര്‍ക്കുകയാണ്. കീബോര്‍ഡില്‍ പ്രഗത്ഭനായ കാര്‍ത്തിക് എസ്.പി.സി വിര്‍ച്വല്‍ കലോത്സവത്തിലും സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. ഭാവിയില്‍ ഐ.എസ്.ആര്‍.ഒയുടെ ഭാഗമാകണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം. വിസ്മയ കാഴ്ച ഒരുക്കുന്ന വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ തല പ്രദര്‍ശന വിപണന മേള 15ന് അവസാനിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!