Idukki വാര്‍ത്തകള്‍
തൊഴിൽ വകുപ്പിൻ്റെ മലയാള ഭാഷാ ആഘോഷം
മലയാള ഭാഷ മാസാചരണത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പ് ഇടുക്കി ജില്ലയിലെ വിവിധ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളി/തൊഴിലുടമകൾക്കായി നവംബർ 22 ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു . മലയാള സാഹിത്യകൃതികളെ അധികരിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരവിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഫോൺ: 9747656049. പങ്കെടുക്കുവാൻ താത്പര്യമുളളവർ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണിയ്ക്കകം ഈ നമ്പറിൽ വിളിക്കുക.