നാട്ടുവാര്‍ത്തകള്‍
മഴയോടൊപ്പം ശക്തമായ നീരൊഴുക്കും, ഇടുക്കി ഡാമിലെ ജലനിരപ്പ് 5 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട്


ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 5 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട്. അണക്കെട്ടിലെ ജലനിരപ്പ് 2.22 അടി ഉയർന്ന് 2367.44 അടിയായി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. ഡാം സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ മാനദണ്ഡമായ റൂൾ കർവ് അനുസരിച്ച് 2372.58 അടി എത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. മഴയോടൊപ്പം ശക്തമായ നീരൊഴുക്കുള്ളതിനാൽ സംഭരണിയിലേക്കു നീരൊഴുക്ക് ശക്തമായി തുടരുകയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം സംഭരണിയിൽ 2333.62 അടി വെള്ളമാണ് ഉണ്ടായിരുന്നത്.