കട്ടപ്പന നഗരസഭാ പരിധിയിൽ ദേശീയ പാതയോട് ചേർന്ന് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് കളക്ടർ നിർദ്ദേശം നൽകി
കട്ടപ്പന നഗരസഭാ പരിധിയിൽ ദേശീയ പാതയോട് ചേർന്ന് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് കളക്ടർ നിർദ്ദേശം നൽകി.
ജില്ലാ വികസനസമിതി യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്നു.
കട്ടപ്പന നഗരസഭാ പരിധിയിൽ ദേശീയ പാതയോട് ചേർന്ന് അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് കളക്ടർ നിർദ്ദേശം നൽകി.
മറയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്തെ മാലിന്യനിക്ഷേപ കേന്ദ്രത്തിനായി മറ്റൊരു സ്ഥലം കണ്ടെത്തും .പീരുമേട് ഭാഗത്തുള്ളവർക്ക് കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സർജൻ്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നതിൽ തടസ്സമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തെ അറിയിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ നബാർഡ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ സമയ ബന്ധിതമായി സമർപ്പിക്കാൻ ജില്ലാ കളക്ടർ യോഗത്തിൽ നിർദ്ദേശം നൽകി.
ദേവികുളം എം എൽ എ അഡ്വ. എ. രാജ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെടി ബിനു, കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി, ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് എം ലതീഷ്, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.