ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ദയനീയമായി പരാജയപ്പെട്ടന്ന് പി.ജെ.ജോസഫ് എം എൽ എ .
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ദയനീയമായി പരാജയയപ്പെട്ടതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ പ്രസ്താവിച്ചു.
എട്ട് വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കാര്‍ഷിക-ഭൂ പ്രശ്നങ്ങളില്‍ കാണിക്കുന്ന വാഗ്ദാനലംഘനങ്ങളിലും വികസനരംഗത്ത് കാണിക്കുന്ന അവഗണനകളിലും പ്രതിഷേധിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റി നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്തിയ ഉജ്ജ്വല പ്രതിഷേധ മാര്‍ച്ചിനു ശേഷം നടന്ന സമര സംഗമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോട തിയിലും സുപ്രീം കോടതിയിലും വനം വകുപ്പും റവന്യൂ വകുപ്പും വിത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ജനങ്ങള്‍ക്കനു മൂലമായ വിധി നേടിയെടുക്കുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും പി.ജെ.ജോസഫ് തുടര്‍ന്നു പറഞ്ഞു.
ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കിയിട്ട് ചട്ടങ്ങള്‍ രൂപീകരിക്കാത്തത് ജനവഞ്ചനയാണ്.
12000 കോടി രൂപയുടെ ഇടുക്കി പാക്കേജിന് പണം അനുവദിക്കണം. ഇടുക്കി ജില്ലാ ആസ്ഥാന വികസനം ത്വരിതപ്പെടുത്തണം. ഇടുക്കി മെഡിക്കല്‍ കോളജി നോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പി. ജെ.ജോസഫ് ആവശ്യപ്പെട്ടു.
വന്യജീവി ശല്യം പരിഹരിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ലായെന്നും ജോസഫ് കുറ്റപ്പെടുത്തി.
ഇടുക്കിയിലെ ജനങ്ങള്‍ക്കു വേണ്ടിയുള്ള കേരളാ കോണ്‍ഗ്രസിന്‍റെ പോരാട്ടം തുടരുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ തുടര്‍ന്ന് പറഞ്ഞു.
പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് പ്രൊഫ.എം.ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളിലും കടബാധ്യതകളിലും വന്യജീവി അക്രമണങ്ങളിലും മരിച്ചുപോയ കര്‍ഷക രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ടാണ് പൊതുസമ്മേളനം ആരംഭിച്ചത്.
എക്സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ, സെക്രട്ടറി ജനറല്‍ അഡ്വ: ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ അഡ്വ: കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, അഡ്വ: തോമസ് ഉണ്ണിയാടന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ സുരേഷ് ബാബു, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ: ഷീല സ്റ്റീഫന്‍, ഐ.ടി.സെല്‍ സംസ്ഥാന പ്രസിഡന്‍റ് അപു ജോണ്‍ ജോസഫ്, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് കെ.വി കണ്ണന്‍, പാര്‍ട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ: തോമസ് പെരുമന, അഡ്വ: ജോസഫ് ജോണ്‍, ആന്‍റണി ആലഞ്ചേരി, നോബിള്‍ ജോസഫ് സംസ്ഥാന സെക്രട്ടറി എം.മോനിച്ചന്‍,നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ ജോയി കൊച്ചുകരോട്ട്, ബാബു കീച്ചേരില്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, ബിജു പോള്‍, ജില്ലാ വൈസ് പ്രസിഡന്‍റ് എം ജെ കുര്യന്‍, കെ.എസ്.സി. സംസ്ഥാന പ്രസിഡന്‍റ് ജോണ്‍സ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.