നാട്ടുവാര്‍ത്തകള്‍
ബി.എം.എസ് ദിനാചരണം
കട്ടപ്പന:ബി.എം.എസ് സ്ഥാപന ദിനത്തോടനുബന്ധിച്ച കട്ടപ്പന മേഖലയില്‍ മുഴുവന്‍ യൂണിറ്റുകളിലും പതാക ഉയര്‍ത്തി. നിര്‍മാണ തൊഴിലാളി യൂണിറ്റിന്റെ കുടുംബ സംഗമവും പത്താം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ.പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കലും നടന്നു.തുടര്‍ന്ന് കട്ടപ്പന ടൗണും പരിസരവും ശുചീകരണ പ്രവര്‍ത്തനവും നടത്തി സേവാനദിനമായി ആചരിച്ചു.
യൂണിറ്റ് കുടുംബ സംഗമം ജില്ല സെക്രട്ടറി എസ്.ജി മഹേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ്.വി.എന്‍ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി.കെ.സി സിനിഷ് കുമാര്‍, മേഖലാ പ്രസിഡന്റ് പി.പി ഷാജി. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു