Idukki വാര്‍ത്തകള്‍
എൽ.പി.ജി. ഓപ്പൺ ഫോറം നവംബർ 1 ന്


ഇടുക്കി ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി നവംബർ 1 ന് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നു. ഉപഭോക്താക്കൾ, ഉപഭോക്തൃസംഘടനകൾ, എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതക ഏജൻസികൾ എന്നിവർ പങ്കെടുക്കുന്ന എൽ.പി.ജി. ഓപ്പൺ ഫോറം രാവിലെ 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.