കേരള ജേർണലിസ്റ്റ് യൂണിയൻ ചെറുതോണി മേഖലാ സമ്മേളനം ചെറുതോണി പ്രസ്ക്ലബ് പ്രസിഡൻറ് ഔസേപ്പച്ചൻ ഇടക്കുളത്തിൻറെ അധ്യക്ഷതയിൽ ചെറുതോണി പ്രസ് ക്ലബ് ഹാളിൽ വച്ച് നടന്നു
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയ ശേഷം വർക്കിങ്ങ് ജില്ലാ പ്രസിഡന്റ് സജി തടത്തിൽ സ്വാഗത പ്രസംഗം നടത്തി..പ്രാദേശിക മാധ്യമ പ്രവർത്തകരെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്താമെന്ന സർക്കാർ വാഗ്ദാനം ലഭ്യമാകും വരെ സമരം തുടരണമെന്നും സംഘടനെയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും KJU ജില്ലാ പ്രസിഡണ്ട് ബിജു ലോട്ടസ് പറഞ്ഞു . നവംബർ 22 / 23 തീയ്യതികളിലായി ജില്ലാ സമ്മേളനം ജില്ലാ ആസ്ഥാനത്ത് തന്നെ നടത്തുമെന്നും ജില്ലയിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുമെന്നും സെക്രട്ടറി KS മധു ആശംസാ പ്രസംഗത്തിൽ പറഞ്ഞു ..തുടർന്ന് നടന്ന മേഖലാ തെരഞ്ഞെടുപ്പിൽ ഔസേപ്പച്ചൻ ഇടക്കുളത്തിനെ പ്രസിഡൻറ് ആയും KM ജലാലുദീനിനെ സെക്രട്ടറിയായും ,VK സ്റ്റാലിനെ ട്രഷററായും , AU സലിം വൈസ് പ്രസിഡണ്ട് ,PH നിസാമുദീൻ ജോയിൻറ് സെക്രട്ടറി ,ലാൽജി പ്ലാത്തോട്ടം ,ജാക്‌സൺ ജോൺ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു ..