നാട്ടുവാര്‍ത്തകള്‍
കനത്ത മഴ; ഇടുക്കി, മുല്ലപെരിയാർ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തമിഴ്നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.