കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് ദൈവാർഷിക പൊതുയോഗവും, 2024- 26 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പും, ബിസിനസ് എക്സലൻസ് അവാർഡ് വിതരണം നടന്നു
കരുത്താണ് യൂത്ത് എന്ന സന്ദേശത്തോടെയാണ് കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗ് വാർഷികവും തിരഞ്ഞെടുപ്പും ഹൈറേഞ്ച് ഓഡിറ്റോറിയത്തിൽ നടന്നത്.
KVVES ജില്ലാ വർക്കിംഗ് പ്രസിഡന്റ് KR വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ കമ്പനികളുടെ കടന്നുവരവ് ചെറുകിട വ്യാപാര മേഖലയെ തകർക്കുകയാണ്.
വ്യാപാര മേഖലയുടെ പുത്തൻ ഉണർവ്വ് യുവജനങ്ങളിലൂടെയാണ് നടപ്പാകേണ്ടത് എന്നും കട്ടപ്പന യൂത്ത് വിംഗ് മാതൃക പരമായ പ്രവർത്തനമാണ് കാഴ്ച്ചവയ്ക്കുന്നതെന്നും KR വിനോദ് പറഞ്ഞു.
യോഗത്തിൽ
മർച്ചന്റ് യൂത്ത് വിംഗ് ബിസിനസ് യൂത്ത് ഐക്കൺ അവാർഡ്
ജെയ്സൺ ഏജൻസീസ് ഉടമ വിൽസൺ ജോസിന് നൽകി ആദരിച്ചു.
2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
സിജോമോൻ ജോസ് പ്രസിഡന്റും ,ഷിയാസ് AK വർക്കിംഗ് പ്രസിഡന്റായും,അജിത്ത് സുകുമാരൻ ജനറൽ സെക്രട്ടറിയായും , ശ്രീധർ ട്രഷററായും 33 അംഗ കമ്മറ്റി സത്യപ്രതിജ്ഞ ചെയ്തു.
യൂത്ത് വിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സലിം PS മുഖ്യാപ്രഭാഷണം നടത്തി.
യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി അഭിലാഷ് A നായർ , ജില്ലാട്രഷറർ സനൂപ് സക്കറിയ, KVVES കട്ടപ്പനയൂണിറ്റ് പ്രസിഡന്റ് MK തോമസ്, ജനറൽ സെക്രട്ടറി KP ഹസൻ , യൂണിറ്റിട്രഷറാർ സാജൻ ജോർജ് ,കുടുംബ സുരക്ഷ പദ്ധതി ചെയർമാൻ സിബി കൊല്ലംകുടി, യൂണിറ്റ് സെക്രട്ടറി ജോഷി കുട്ടട , വനിതാ യൂണിറ്റ് പ്രസിഡന്റ് മുംതാസ് ഇബ്രാഹിം, ജില്ലാ ജനറൽ സെക്രട്ടറി റോസമ്മ മൈക്കിൾ , യൂത്ത് സിംഗ് ജനറൽ സെക്രട്ടറി അജിത്ത് സുകുമാരൻ , വർക്കിംഗ് പ്രസിഡന്റ് ഷിയാസ് A K എന്നിവർ സംസാരിച്ചു.