വന്യജീവി ശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ ഇടപെടലുകൾ നടത്തും. കെ.ഫ്രാൻസിസ് ജോർജ് എം.പി


കേരളത്തിലെ 13 ജില്ലകളിൽ വനാതിർത്തികളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ വസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന വന്യജീവി ശല്യങ്ങളും സംസ്ഥാനത്തെ കർഷകർ അനുഭവിക്കുന്ന വിവിധ പ്രതിസന്ധികളും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് എം.പി. പറഞ്ഞു..
ശാസ്ത്ര സാങ്കേതികം, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ പാർലമെന്ററി കാര്യ സ്ഥിരംസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ. ഫ്രാൻസിസ് ജോർജ് എം.പി -ക്ക് കേരളാ കോൺഗ്രസ് പീരുമേട് നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കുമളിയിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നുഅദ്ദേഹ.
എട്ട് വർഷം തുടർച്ചയായി ഭരിച്ചിട്ടും ജനകീയ പ്രശ്നങ്ങളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് ജനങ്ങളെ സഹായിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി. സമരങ്ങളുണ്ടാകുമ്പോൾ വാഗ്ദാനങ്ങൾ നൽകുകയും പിന്നീട് അവ പാലിക്കാതിരിക്കുകയും ചെയ്യുന്ന സമീപനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും എം.പി. ചുണ്ടിക്കാട്ടി.
ബഫർ സോൺ വനാതിർത്തികളിൽ നിന്നും ഒരു കിലോമീറ്റർ ദൂരം വനങ്ങൾക്കുള്ളിലേക്ക് ആക്കണമെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാടെന്ന് ഡെപ്യൂട്ടി ചെയർമാൻ വ്യക്തമാക്കി. കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കൃഷിസ്ഥലത്ത് തന്നെ ഇല്ലാതാക്കാനുള്ളനിയമ നിർമ്മാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം..
കേന്ദ്ര സർക്കാർ കേരള ,തമിഴ്നാട് സർക്കാരുകളുമായി ചർച്ച നടത്തി തമിഴ് നാടിന് ആവശ്യമായ ജലം നൽകി കേരളത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുമുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും മുല്ലപ്പെരിയാർ ഡാം പ്രതിസന്ധി നീട്ടിക്കൊണ്ടുപോകരുതെന്നും എം.പി. അഭ്യർത്ഥിച്ചു…………. കേരളാ കോൺഗ്രസിന്റെ 60-ാം ജന്മദിനാഘോഷവും വജ്ര ജൂബിലി പരിപാടികളും കേക്ക് മുറിച്ച് ഡെപ്യൂട്ടി ചെയർമാൻഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു….
വ്യാപാര ഭവൻ ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ബിജു പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം ആന്റണി ആലഞ്ചേരി ആമുഖപ്രഭാഷണവും കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണവും നടത്തി. പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ബിനു ജോൺ പാർട്ടി ജില്ലാ സെക്രട്ടറി സാബു വേങ്ങവയലിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ബേബിച്ചൻ തുരുത്തിയിൽ കുമളി മണ്ഡലം പ്രസിഡണ്ട് സണ്ണി കാരി മുട്ടംകർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ അലക്സ് പൗവ്വത്ത് , സണ്ണി തെങ്ങുംപള്ളി, ബേബിച്ചൻ കൊച്ചു കരൂർ യൂത്ത് ഫ്രണ്ട് , വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ സജു പറപ്പള്ളിൽ,ജെസി റോയി പാർട്ടി മണ്ഡലം പ്രസിഡണ്ടുമാരായ സണ്ണി ജോർജ് മുണ്ടപ്ലാക്കൽ , സി.റ്റി. ആമോസ് , ബാലകൃഷ് ണൻപാലയ്ക്കൽ,ഉമ്മച്ചൻ ചവറപ്പുഴ, ബിജു അക്കാട്ടുമുണ്ടയിൽ നിയോജകമണ്ഡലം സെക്രട്ടറിജോസുകുട്ടി തകിടിപ്പുറം, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ജെയ്സൺ എബ്രാഹം സംസ്ഥാന കമ്മറ്റിയംഗംപി.ജി. പ്രകാശൻ ,റ്റി.സി ചാക്കോച്ചൻ , ടോമി തൈലം മനാൽ കെ.എസ്.സി. ജില്ലാ സെക്രട്ടറി തോമസ് അലക്സ്പാർട്ടി ഭാരവാഹികളായ ടോമി തുരുത്തിയിൽ, ജോസഫ് കുന്നുംപുറം,ബൈജു കാക്കശ്ശേരി, അണക്കര അപ്പു കുട്ടൻ , ജോൺ മുണ്ടമറ്റംഎന്നിവർ പ്രസംഗിച്ചു..