Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മാർ സ്ലീവാ മെഡിസിറ്റി.



പാലാ . വൃക്ക ദാനം ചെയ്യുന്നത് ദൈവത്തിന്റെ ദാനം പോലെ മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവർ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സം​ഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാൽ ആഹാര രീതിയിലും ഒരു ലോ ആൻഡ് ഓർഡർ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ​ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ അംബാസിഡർമാരായി പ്രവർത്തിക്കാൻ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിയവർക്ക് സാധിക്കണം. മധ്യകേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ വികസനത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായും കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപി പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിന്റെ സ്കോളർഷിപ്പ് പ്രഖ്യാപനം ചടങ്ങിൽ മാണി.സി.കാപ്പൻ എംഎൽഎ നിർവ്വഹിച്ചു.
ആശുപത്രി മാനേജി​ങ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, നെഫ്രോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.വിജയ് രാധാകൃഷ്ണൻ എന്നിവർ പ്രസം​ഗിച്ചു.
സം​ഗമത്തിൽ പങ്കെടുത്തവർക്ക് വേണ്ടി ആരോ​​ഗ്യബോധവൽക്കരണ ചർച്ചയും നടന്നു. നെഫ്രോളജി വിഭാ​ഗം കൺസൾട്ടന്റുമാരായ ഡോ.തോമസ് മാത്യു, ഡോ.തരുൺ ലോറൻസ്, യൂറോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ആൽവിൻ ജോസ്.പി, ചീഫ് ഡയറ്റീഷ്യൻ ജിജിനു.ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ബോക്സ് –

28 വർഷങ്ങൾക്കു ശേഷം നായകനും പ്രതിനായകനും ഒരേ വേദിയിൽ. മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായതിനോട് അനുബന്ധിച്ചു വൃക്കമാറ്റിവയ്ക്കലിനു വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സം​ഗമം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. മാർ സ്ലീവാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ചിന്റെ സ്കോളർഷിപ്പ് പ്രഖ്യാപനം നടത്താൻ മാണി.സി.കാപ്പൻ എംഎൽഎയും വേദിയിൽ ഉണ്ടായിരുന്നു. 1996ൽ പുറത്തിറങ്ങിയ യുവതുർക്കി എന്ന സിനിമയിൽ നായകനായിരുന്നു കേന്ദ്രമന്തി സുരേഷ് ​ഗോപി. ഈ സിനിമയിലെ പ്രതിനായക വേഷത്തിലായിരുന്നു അന്ന് മാണി.സി.കാപ്പൻ. യുവതുർക്കിയുടെ കാര്യം അവതാരകൻ അനൗൺസ് ചെയ്തപ്പോൾ ഇരുവർക്കും നിറഞ്ഞ ചിരി. ഇരുവരും പിന്നീട് ജനപ്രതിനിധികളായി. സിനിമ സംവിധാനം ചെയ്തത് പാലക്കാരനായ ഭദ്രൻ മാട്ടേലായിരുന്നു. യോ​ഗത്തിൽ ആരോ​ഗ്യസന്ദേശം പകർന്ന ശേഷം അപ്പോത്തിക്കിരി എന്ന സിനിമയിലെ അഭിനയ അനുഭവവും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പങ്കുവച്ചു.

ഫോട്ടോ ക്യാപ്ഷൻ


പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 60 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉൾപ്പെടുത്തി നടത്തിയ സം​ഗമം കേന്ദ്രസഹ മന്ത്രി സുരേഷ് ​ഗോപി ഉദ്ഘാടനം ചെയ്യുന്നു. പാല രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാണി.സി.കാപ്പൻ എംഎൽഎ, ആശുപത്രി മാനേജി​ങ് ‍ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് വിഭാഗം ഡയറക്ടർ റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, നെഫ്രോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.മഞ്ജുള രാമചന്ദ്രൻ, യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.വിജയ് രാധാകൃഷ്ണൻ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു എന്നിവർ സമീപം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!