സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആനവിലാസം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആനവിലാസം സെൻറ് ജോർജ് യുപി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആനവിലാസം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആനവിലാസം സെൻറ് ജോർജ് യുപി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി. തോട്ടം മേഖലയായ ആനവിലാസത്തെ 350 ഓളം കുട്ടികൾ പഠിക്കുന്ന ഒരു പ്രധാനപ്പെട്ട സ്കൂളാണ് സെൻറ് ജോർജ് യുപി സ്കൂൾ, ഇവിടുത്തെ ശുദ്ധജല ലഭ്യതയുടെ പരിമിതി മനസ്സിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പോൺസർഷിപ്പ് പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ആനവിലാസം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാട്ടർ പ്യൂരിഫയർ സ്കൂളിന് ലഭ്യമാക്കിയത്. മഴക്കാല ജലജന്യ രോഗങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് സ്കൂളിലേക്ക് ശുദ്ധജലം എത്തിക്കുന്നത് വളരെ പ്രയോജനകരമായിരിക്കുമെന്ന് സ്കൂൾ മാനേജ്മെൻറ് അഭിപ്രായപ്പെട്ടു.
SBI ആനവിലാസം മാനേജർ പ്രിയ എസ് പ്രഭു, സ്കൂൾ മാനേജർ ഫാദർ: റോബിൻ പട്രക്കാലായിൽ , ഹെഡ്മാസ്റ്റർ ജോസുകുട്ടി ജോസഫ് ,പി ടി എ പ്രസിഡന്റ് ബിജു പീറ്റർ , അധ്യാപകരായ അരുൺ ദേവസ്യാ ,സരുൺ സാബു , ജെസ്സി ജോസഫ്, സിമി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.