Idukki വാര്‍ത്തകള്‍
മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശുചീകരണ ക്യാമ്പയിൻ നടന്നു


ശുചീകരണ ക്യാമ്പയിൻ
സ്വച്ചതാ ഹീ സേവാ ക്യാമ്പയിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളന്ടിയെഴ്സ് റാലി നടത്തുകയും മുണ്ടക്കയം അമരാ വതി ഗവ ആയുർവേദ ഹോസ്പിറ്റൽ പരിസരം
ശുചിയാക്കുകയും ചെയ്തു. ഡോക്ടർ ഈ ജി പദ്ഭനാഭൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ രതീഷ്, സന്തോഷ് പി ജി, ബാലകൃഷ്ണൻ, ജിൻസി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.