മാലിന്യ മുക്ത നവകേരളം നഗരസഭതല അവലോകന യോഗം നടന്നു
2025 മാർച്ച് 25 മുമ്പ് കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മാലിന്യ മുക്തത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചികരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഒക്ടോബർ 2 ന് കട്ടപ്പന നഗരസഭ പരിധിയിലെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ , വാർഡു തലങ്ങൾ തുടങ്ങി എല്ല മേഖലകളിലും ശുചികരണ പ്രവർത്തനങ്ങൾ നടത്താനാണ് അവലോകന യോഗത്തിൽ തീരുമാനിച്ചത്.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി യോഗം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
മുൻ നഗരസഭ ചെയർ പേഴ്സൺ ബീനാ ജോബി, മനോജ് മുരളി,സിജു ചക്കും മൂട്ടിൽ, സെക്രട്ടറി അജി കെ തോമസ് തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന, സ്കൂൾ അതികൃതർ , സർക്കാർ ഉദ്യോഗസ്ഥർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.