Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാന്താരി വില കുതിക്കുന്നു



കാന്താരി മുളകിന്‍റെ എരിവുപോലെതന്നെ അതിന്‍റെ വിലയും. കാന്താരിമുളകിന്‍റെ ഉപയോഗം വര്‍ധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെ കാന്താരിയുടെ വില കിലോക്ക് 600 രൂപ കടന്നു.

മെച്ചപ്പെട്ട വില ലഭിക്കുമെങ്കിലും വിപണിയിലേക്ക് വിരളമായി മാത്രമേ കാന്താരിമുളക് എത്തുന്നുള്ളൂവെന്ന് വ്യാപാരികള്‍ പറയുന്നു. കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഡിമാന്‍ഡ് കൂടിയതെന്ന് പറയപ്പെടുന്നു.

വിദേശമലയാളികളാണ് വലിയ അളവില്‍ ഉണക്കിക്കൊണ്ടുപോകുന്നത്. ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ലഭ്യമാണിപ്പോള്‍. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കിവച്ചാല്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെന്നതിനാലും കാന്താരിക്ക് പ്രിയം കൂടി. മുളക് അച്ചാറിനും ആവശ്യക്കാരേറേ. പച്ചനിറമുള്ള കാന്താരിക്ക് വെള്ളക്കാന്താരിയെക്കാള്‍ വില കൂടുതലുണ്ട്.

വരുമാനമാര്‍ഗമെന്നനിലയില്‍ കൂടുതല്‍ വീട്ടമ്മമാര്‍ കാന്താരികൃഷിയിലേക്ക് കടന്നിട്ടുണ്ട്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല. പ്രത്യേകപരിചരണവും ആവശ്യമില്ല. ഇതെല്ലാം കാന്താരികൃഷിക്ക് അനുകൂല ഘടകങ്ങളാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!